ഇന്ന് അന്താരാഷ്ട്ര കടുവാ ദിനം

ഇന്ത്യയുടെ ദേശീയ മൃഗമായ കടുവ വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയിലാണ്

Jul 29, 2025 - 11:08
Jul 29, 2025 - 20:23
 0  11
ഇന്ന് അന്താരാഷ്ട്ര കടുവാ ദിനം

ടുവകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമിപ്പിച്ചുകൊണ്ടുള്ള ദിനം, ജൂലൈ 29. എല്ലാ വർഷവും ജൂലൈ 29 നാണ് അന്താരാഷ്ട്ര കടുവാ ദിനം ആയി ആചരിക്കുന്നത്. 2010-ൽ സെന്റ് പീറ്റേഴ്സ്ബർഗ് ടൈഗർ സമ്മിറ്റിൽ വെച്ചാണ് ഇത് ആരംഭിച്ചത്. ലോകത്ത് ബംഗാൾ കടുവ, സുമാത്രൻ കടുവ, സൈബീരിയൻ കടുവ, പേർഷ്യൻ കടുവ, ജാവൻ കടുവ എന്നിങ്ങനെ വിവിധ ഇനം കടുവകളുണ്ട്. 

ഇന്ത്യയുടെ ദേശീയ മൃഗമായ കടുവ വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയിലാണ്. ഏഷ്യയിലാണ് ഏറ്റവും കൂടുതൽ കടുവകളെ കണ്ടുവരുന്നത്. വിവരാന്വേഷണത്തിലൂടെ കടുവകളെക്കുറിച്ചുള്ള ഓൺലൈൻ അവബോധം വർദ്ധിപ്പിക്കുന്നതിന് അന്താരാഷ്ട്ര കടുവ ദിനം ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

വംശനാശ ഭീഷണി അഭിമുഖീകരിച്ച ബംഗാൾ കടുവകളെ 1972ൽ ഭാരതത്തിന്റെ ദേശീയ മൃഗമായി തെരഞ്ഞെടുത്തു. കടുവകളെ വംശനാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി 1973-ൽ ഇന്ത്യയിൽ ആരംഭിച്ച പദ്ധതിയാണ് കടുവാ സംരക്ഷണ പദ്ധതി അഥവാ പ്രോജക്റ്റ് ടൈഗർ. 2016–ലെ കണക്കനുസരിച്ച് ഇന്ത്യയിൽ ഇന്ന് 49 കടുവാ സംരക്ഷണ കേന്ദ്രങ്ങളുണ്ട്. ഇന്ത്യയിൽ കടുവ സംരക്ഷണാർത്ഥം സ്ഥാപിതമായ ആദ്യത്തെ ദേശീയോദ്യാനം 1936-ൽ തുടങ്ങിയ ഹെയിലി നാഷണൽപാർക്ക് ആണ്. പിന്നീട് 1957-ൽ ഇതിന് ജിം കോർബെറ്റ് ദേശീയോദ്യാനം എന്ന നാമം നൽകി. ലോകത്ത് ഏറ്റവും കൂടുതൽ കടുവകൾ ഉള്ള ഒരു രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ ഏ​റ്റവും കൂടുതൽ കടുവകളുള്ള സംസ്ഥാനം കർണാടക ആണ്. 

What's Your Reaction?

like

dislike

love

funny

angry

sad

wow