മഴ: സംസ്ഥാനത്ത് ഇന്ന് ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്; വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്ടം

ശക്തമായ മഴയിലും കാറ്റിലും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ വ്യാപക നാശനഷ്ടമാണ് രേഖപ്പെടുത്തിയത്.

Apr 14, 2025 - 19:03
Apr 14, 2025 - 19:03
 0  10
മഴ: സംസ്ഥാനത്ത് ഇന്ന് ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്; വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്ടം

കോട്ടയം: സംസ്ഥാനത്ത് ഇന്ന് ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഏഴ് മണിവരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ശക്തമായ മഴയിലും കാറ്റിലും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ വ്യാപക നാശനഷ്ടമാണ് രേഖപ്പെടുത്തിയത്. കോഴിക്കോട് ജില്ലയിലെ നടവയലിൽ ഫാമിന്‍റെ മേൽക്കൂര ശക്തമായ കാറ്റിൽ തകർന്നുവീണ് 3500 കോഴിക്കുഞ്ഞുങ്ങൾ ചത്തു. പുഞ്ചക്കുന്ന് ജോബിഷിന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് നാശനഷ്ടം ഉണ്ടായത്. 

ഫാമിന്റെ തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ മേൽക്കൂരയും തകർന്നു. മരം കടപുഴകി വീണ് തറപ്പേൽ രോഹിണിയുടെ വീട് തകർന്നു. എറണാകുളം ജില്ലയുടെ മലയോര മേഖലയിലും മഴ ശക്തമാണ്. കോതമംഗലം മാതിരപ്പള്ളിയിൽ തെങ്ങ് വീണ് ഗതാഗതം തടസപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow