‍‍വിദ്വേഷ പ്രചാരണം, മതവികാരം വ്രണപ്പെടുത്തൽ: രാജസ്ഥാനിൽ മലയാളി പാസ്റ്റര്‍ക്കെതിരെ കേസ്

ഹനുമാൻ സേന പ്രവര്‍ത്തകര്‍ പള്ളിയിൽ കയറി പ്രശ്നമുണ്ടാക്കിയെന്നും തനിക്കെതിരെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നതെന്നും തോമസ് ജോര്‍ജ് പറഞ്ഞു.

Aug 2, 2025 - 11:33
Aug 2, 2025 - 11:34
 0  13
‍‍വിദ്വേഷ പ്രചാരണം, മതവികാരം വ്രണപ്പെടുത്തൽ: രാജസ്ഥാനിൽ മലയാളി പാസ്റ്റര്‍ക്കെതിരെ കേസ്

ന്യൂഡല്‍ഹി: വിദ്വേഷ പ്രചാരണം ആരോപിച്ച് രാജസ്ഥാനിൽ മലയാളി പാസ്റ്റര്‍ക്കെതിരെ പോലീസ് കേസ്. വിദ്വേഷ പ്രചാരണം, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് രാജസ്ഥാൻ പോലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 15നാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. 

ഇടുക്കി കട്ടപ്പന സ്വദേശി തോമസ് ജോര്‍ജിനെതിരെയാണ് കേസ്. ഏറെക്കാലമായി രാജസ്ഥാനിലാണ് തോമസ് ജോര്‍ജ്. ഹനുമാൻ സേന പ്രവര്‍ത്തകര്‍ പള്ളിയിൽ കയറി പ്രശ്നമുണ്ടാക്കിയെന്നും തനിക്കെതിരെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നതെന്നും തോമസ് ജോര്‍ജ് പറഞ്ഞു.

ബുള്‍ഡോസറുമായി പള്ളിക്ക് മുന്നിലേക്ക് ഹനുമാൻ സേനക്കാർ ഇരച്ചെത്തുകയും. പള്ളി അടിച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും തോമസ് ജോര്‍ജ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow