സംസ്ഥാനത്ത് കൊടും ചൂട്; വിവിധ ജില്ലകളിൽ 37 ഡി​ഗ്രി സെൽഷ്യസ് വരെ ഉയരും; മുന്നറിയിപ്പ്

സംസ്ഥാനത്ത് കള്ളക്കടല്‍ പ്രതിഭാസത്തിനും മുന്നറിയിപ്പ് നല്‍കി.

Mar 10, 2025 - 08:32
Mar 10, 2025 - 08:32
 0  7
സംസ്ഥാനത്ത് കൊടും ചൂട്; വിവിധ ജില്ലകളിൽ 37 ഡി​ഗ്രി സെൽഷ്യസ് വരെ ഉയരും; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ‍ഡി​ഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 - 3 ‍ഡി​ഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും ഈർപ്പവുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്.

അതേസമയം, സംസ്ഥാനത്ത് കള്ളക്കടല്‍ പ്രതിഭാസത്തിനും മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെ രാവിലെ 08.30 മുതൽ മറ്റന്നാൾ രാത്രി 11.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെയും കന്യാകുമാരി തീരത്ത് രാവിലെ 08.30 മുതൽ മറ്റന്നാൾ രാത്രി 11.30 വരെ 1.0 മുതൽ 1.3 മീറ്റർ വരെയും കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

What's Your Reaction?

like

dislike

love

funny

angry

sad

wow