റാപ്പര്‍ വേടന്റെ വീട്ടില്‍ പരിശോധന

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്

Aug 2, 2025 - 11:29
Aug 2, 2025 - 11:29
 0  15
റാപ്പര്‍ വേടന്റെ വീട്ടില്‍ പരിശോധന
തൃശ്ശൂര്‍: റാപ്പര്‍ വേടനെതിരായ ബലാത്സംഗ കേസില്‍ കൂടുതൽ നടപടികളിലേക്ക് കടന്ന് പോലീസ്. വേടന്റെ തൃശ്ശൂരിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. വേടന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു. ഇന്നലെയാണ് തൃക്കാക്കര പോലീസ് പരിശോധന നടത്തിയത്.
 
 പരാതിക്കാരിയുടെ മൊഴിയില്‍ പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കുന്നതിനൊപ്പം സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തും. യുവ ഡോക്ടറുടെ പരാതിയിലാണ് വേടനെതിരെ തൃക്കാക്കര പോലീസ് കേസെടുത്തിവെയ്ക്കുന്നത്. 
 
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. തൃക്കാക്കര എസിപിയുടെ മേല്‍നോട്ടത്തിലാണ് നിലവില്‍ അന്വേഷണം. 

What's Your Reaction?

like

dislike

love

funny

angry

sad

wow