നിമിഷപ്രിയയുടെ മോചനം; ആക്ഷന്‍ കൗണ്‍സിലിന് യെമനില്‍ പോകാന്‍ അനുമതി നിഷേധിച്ച് വിദേശ കാര്യമന്ത്രാലയം

സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി അനുമതി നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രം അറിയിക്കുകയായിരുന്നു

Aug 2, 2025 - 12:22
Aug 2, 2025 - 12:23
 0  12
നിമിഷപ്രിയയുടെ മോചനം; ആക്ഷന്‍ കൗണ്‍സിലിന് യെമനില്‍ പോകാന്‍ അനുമതി നിഷേധിച്ച് വിദേശ കാര്യമന്ത്രാലയം
ഡൽഹി: നിമിഷപ്രിയയുടെ ആക്ഷൻ കൗൺസിലിന് യെമനിലേക്ക് പോവാനുള്ള കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു.  ആക്ഷൻ കൗൺസിലിന്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളുകയായിരുന്നു. സുപ്രിംകോടതി നിര്‍ദ്ദേശപ്രകാരം നല്‍കിയ അപേക്ഷയാണ് തള്ളിയത്.
 
സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി അനുമതി നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രം അറിയിക്കുകയായിരുന്നു. യെമനുമായി നയതന്ത്ര ബന്ധമില്ലെന്നത് ഉൾപ്പെടെയുള്ള 4 കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് അനുമതി നിഷേധിച്ചത്. സനയിലെ സുരക്ഷാ സാഹചര്യം ദുര്‍ബലമാണെന്നും, പ്രതിനിധി സംഘത്തിന്റെ സുരക്ഷയില്‍ ആശങ്ക ഉണ്ടെന്നും വിദേശ കാര്യമന്ത്രാലയം അറിയിച്ചു.
 
ആറംഗ നയതന്ത്ര സംഘത്തിന് യെമനിലേക്ക് പോകാൻ അനുമതി നൽകണമെന്നായിരുന്നു ആവശ്യം.  രണ്ടുപേര്‍ സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലില്‍ നിന്നും കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധികളായ രണ്ടുപേരെയും കേന്ദ്രസര്‍ക്കാരിന്റെ രണ്ട് പ്രതിനിധികളെയും നയതന്ത്ര ചര്‍ച്ചയ്ക്ക് പോകാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. 

What's Your Reaction?

like

dislike

love

funny

angry

sad

wow