'സഹോദരന്മാരോടാണ് പറയാനുള്ളത്, പുകവലിയും മദ്യപാനവും വലിയ പ്രശ്നമാണ്, ചേട്ടനോട് ദയവായി ക്ഷമിക്കണം'

പെരുമ്പാവൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പുലിപ്പല്ല് കേസിൽ വേടന് ജാമ്യം അനുവദിച്ചത്

Apr 30, 2025 - 22:45
Apr 30, 2025 - 22:45
 0  20
'സഹോദരന്മാരോടാണ് പറയാനുള്ളത്, പുകവലിയും മദ്യപാനവും വലിയ പ്രശ്നമാണ്, ചേട്ടനോട് ദയവായി ക്ഷമിക്കണം'

കൊച്ചി: പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് (ഹിരണ്‍ ദാസ് മുരളി) ജാമ്യം. പുലിപ്പല്ല് കൈവശം വച്ച കേസിനെ കുറിച്ച് ഒന്നും പറയാൻ പറ്റില്ലെന്ന് ജാമ്യത്തിൽ‌ ഇറങ്ങിയ വേടൻ പറഞ്ഞു. കേസ് കോടതിയുടെ കൈയ്യിൽ‌ ഇരിക്കുന്ന കാര്യമാണ്. തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും വേടൻ‌ പറഞ്ഞു. ‘‘എന്നെ കേൾക്കുകയും കാണുകയും ചെയ്യുന്ന സഹോദരന്മാരോടാണ് പറയാനുള്ളത്. പുകവലിയും മദ്യപാനവും വലിയ പ്രശ്നമാണ്. ചേട്ടനോട് ദയവായി ക്ഷമിക്കണം. നല്ല മനുഷ്യനാകാൻ ശ്രമിക്കാം. പോയിട്ടു വരാം മക്കളേ.’’ – വേടൻ പറഞ്ഞു.

പെരുമ്പാവൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പുലിപ്പല്ല് കേസിൽ വേടന് ജാമ്യം അനുവദിച്ചത്. മനഃപൂര്‍വം തെറ്റ് ചെയ്തിട്ടില്ലെന്ന് വേടന്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. വനംവകുപ്പ് ജാമ്യാപേക്ഷയെ എതിര്‍ത്തെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow