തൃശൂരിലെ ഓരോ പുലികളി സംഘത്തിനും മൂന്ന് ലക്ഷം രൂപ വീതം ധനസഹായം; ഓണസമ്മാനമെന്ന് സുരേഷ് ഗോപി

ആദ്യമായാണ് പുലികളി സംഘങ്ങള്‍ക്ക് കേന്ദ്ര ധനസഹായം ലഭിക്കുന്നത്

Sep 7, 2025 - 18:40
Sep 7, 2025 - 18:41
 0
തൃശൂരിലെ ഓരോ പുലികളി സംഘത്തിനും മൂന്ന് ലക്ഷം രൂപ വീതം ധനസഹായം; ഓണസമ്മാനമെന്ന് സുരേഷ് ഗോപി

തൃശൂര്‍: പുലികളി സംഘങ്ങള്‍ക്ക് കേന്ദ്ര ധനസഹായം നല്‍കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്ര ടൂറിസം മന്ത്രാലയമാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്. തൃശൂരിലെ ഓരോ പുലികളി സംഘത്തിനും മൂന്ന് ലക്ഷം രൂപ വീതമാണ് ധനസഹായം ലഭിക്കുക. ടൂറിസം മന്ത്രാലയത്തിന്റെ ഡി.പി.പി.എച്ച്. പദ്ധതി പ്രകാരമാണ് ധനസഹായം അനുവദിച്ചിട്ടുള്ളത്. ആദ്യമായാണ് പുലികളി സംഘങ്ങള്‍ക്ക് കേന്ദ്ര ധനസഹായം ലഭിക്കുന്നത്.

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിലാണ് കേന്ദ്ര ടൂറിസം മന്ത്രാലയം ധനസഹായം അനുവദിച്ചിരിക്കുന്നത്. ഇക്കാര്യം അറിയിച്ച് മന്ത്രി സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചു. പുലികളി സംഘങ്ങള്‍ക്ക് തന്റെ ഓണസമ്മാനമാണ് ഇതെന്ന് സുരേഷ് ഗോപി കുറിച്ചു. ഇത് സാധ്യമാക്കിയതില്‍ കേന്ദ്ര ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിന് സുരേഷ് ഗോപി നന്ദിയും അറിയിച്ചിട്ടുണ്ട്. 

സുരേഷ് ​ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്രശസ്തമായ തൃശ്ശൂർ പുലിക്കളി സംഘങ്ങൾക്ക് എന്റെ ഓണസമ്മാനം ❤️
ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര ടൂറിസം മന്ത്രാലയം പ്രശസ്തമായ തൃശ്ശൂർ പുലിക്കളി സംഘങ്ങൾക്ക് 3 ലക്ഷം രൂപ വീതം DPPH സ്കീമിന്റെ അടിയില്‍ അനുവദിക്കുമെന്ന് അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്!
ഇത് സാധ്യമാക്കുന്നതിൽ എല്ലാവിധ സഹായവും നല്‍കിയ കേന്ദ്ര ടൂറിസം- സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ Gajendra Singh Shekhawat ജിക്ക് ഹൃദയം നിറഞ്ഞ നന്ദി.
കൂടാതെ, സൗത്ത് സോൺ കൾച്ചറൽ സെന്റർ,(Thanjavur ) പുലിക്കളി സംഘങ്ങൾക്ക് 1 ലക്ഷം രൂപ വീതം സംഭാവന ചെയ്യും. ❤️

What's Your Reaction?

like

dislike

love

funny

angry

sad

wow