റെയിൽവേ വൈദ്യുതി ലൈനിനു മുകളിലേക്ക് മരം വീണു; ‌‌ട്രെയിൻ ഗതാഗതം തടസപ്പെ‌‌‌‌ട്ടു

കോട്ടയം വഴിയുള്ള മറ്റ് ട്രെയിനുകളും വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്

Jun 30, 2025 - 22:47
Jun 30, 2025 - 22:47
 0  7
റെയിൽവേ വൈദ്യുതി ലൈനിനു മുകളിലേക്ക് മരം വീണു; ‌‌ട്രെയിൻ ഗതാഗതം തടസപ്പെ‌‌‌‌ട്ടു

ചെങ്ങന്നൂർ: ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടയിൽ റെയിൽവേ വൈദ്യുതി ലൈനിനു മുകളിലേക്ക് മരം വീണു ‌‌ട്രെയിൻ ഗതാഗതം തടസ്സപ്പെ‌‌‌‌ട്ടു. മഠത്തുംപടി ലെവൽ ക്രോസിനു സമീപം വൈകി‌ട്ട് 6. 40നാണ് സംഭവം. നാഗർകോവിൽ - കോട്ടയം ട്രെയിൻ, ഗരീബ് രഥ്, തിരുവനന്തപുരം - ചെന്നൈ സൂപ്പർഫാസ്റ്റ്, മാംഗളൂരു സമ്മർ സ്പെഷൽ ട്രെയിൻ എന്നിവ പിടിച്ചിട്ടു. കോട്ടയം വഴിയുള്ള മറ്റ് ട്രെയിനുകളും വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഒന്‍പത് മണിയോടെ തടസങ്ങൾ നീക്കി ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow