റഷ്യയിലെ ദ്വീപുകള്‍ക്ക് സമീപം 7.0 തീവ്രതയുള്ള ഭൂകമ്പം; സുനാമി മുന്നറിയിപ്പ് പിൻവലിച്ചു
ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നെങ്കിലും പിൻവലിച്ചു

മോസ്‌കോ: റഷ്യയിലെ കുരില്‍ ദ്വീപുകള്‍ക്കു സമീപം 7.0 തീവ്രതയുള്ള ഭൂകമ്പം രേഖപ്പെടുത്തി. കിഴക്കന്‍ ഉപദ്വീപായ കംചട്കയ്ക്ക് സമീപമാണ് കുരിൽ ദ്വീപുകൾ സ്ഥിതിചെയ്യുന്നത്. ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നെങ്കിലും പിൻവലിച്ചു. കംചട്കയിലെ മൂന്ന് തീരപ്രദേശങ്ങൾക്കായിരുന്നു ജാഗ്രതാനിർദേശം നൽകിയിരുന്നത്.
പസഫിക് സുനാമി വാണിങ് സിസ്റ്റവും യു.എസ്. ജിയോളജിക്കല്‍ സര്‍വേയും കുരില്‍ ദ്വീപിന് സമീപമുണ്ടായ ഭൂകമ്പത്തിന്റെ തീവ്രതയെ കുറിച്ച് സ്ഥിരീകരണം നല്‍കിയിട്ടുണ്ട്. പ്രതീക്ഷിക്കുന്ന തിരകളുടെ ഉയരം കുറവാണ്. എന്നിരുന്നാലും തീരത്തുനിന്ന് മാറണമെന്ന് മന്ത്രാലയം നിര്‍ദേശം പുറപ്പെടുവിച്ചിരുന്നതായി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, കംചട്കയിലെ ദീര്‍ഘകാലമായി സുഷുപ്തിയിലായിരുന്ന ക്രാഷെനിന്നിക്കോവ് അഗ്നിപര്‍വതം ഞായറാഴ്ച സജീവമായി. അറുന്നൂറ് കൊല്ലത്തിനിടെ ആദ്യമായാണ് അഗ്നിപര്‍വതം സജീവമാകുന്നത്.
What's Your Reaction?






