കയര്‍ ബോര്‍ഡില്‍ മാനസിക പീഡനമെന്ന് പരാതി നല്‍കിയ ജീവനക്കാരി മരിച്ചു
സെക്ഷന്‍ ഓഫീസർ ജോളി മധു (56) ആണ് മരിച്ചത്.

കൊച്ചി: കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള കയര്‍ ബോര്‍ഡിന്റെ കൊച്ചി ഓഫീസില്‍ മാനസിക പീഡനമെന്ന് പരാതി നല്‍കിയ ജീവനക്കാരി മരിച്ചു. യുവതി ഗുരുതരാവസ്ഥയിലായത് തൊഴില്‍ പീഡനം മൂലമെന്ന് കുടുംബം ആരോപിച്ചിരുന്നു.
സെക്ഷന്‍ ഓഫീസർ ജോളി മധു (56) ആണ് മരിച്ചത്. സെറിബ്രല്‍ ഹെമിറേജ് ബാധിതയായിലായിരുന്ന ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. അമൃത ആശുപത്രിയില്‍ ചികിത്സകയിലായിരുന്നു. ഓഫിസിലെ തൊഴില്‍ പീഡനത്തെ പറ്റി പ്രധാനമന്ത്രിയുടെ ഓഫിസിനും രാഷ്ട്രപതിക്കും ജോളി കത്തയച്ചിരുന്നു.
വിധവയും അര്‍ബുദ ബാധിതയുമായ ജോളി മധുവിന് അവശേഷിക്കുന്നത് മൂന്നുവര്‍ഷത്തെ സര്‍വീസ് മാത്രമായിരുന്നു. ഇതിനിടയിലാണ് പ്രതികാര നടപടികളുമായി മാനേജ്‌മന്റ് രംഗത്തെത്തിയത്. ശമ്പളവും പ്രമോഷനും തടഞ്ഞുവച്ചന്നും ആക്ഷേപമുണ്ട്. മാത്രമല്ല രോഗിയാണെന്ന് കൂടി പരിഗണിക്കാതെ ആന്ധ്രായിലേക്ക് സ്ഥലം മാറ്റുകയും ചെയ്തുവെന്നും കുടുംബം ആരിപ്പിച്ചു.
What's Your Reaction?






