കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല. കൊല്ലം വിജിലൻസ് കോടതി പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി. ദേവസ്വം ബോര്‍ഡിന് കൂട്ടുത്തരവാദിത്തമുണ്ട് എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
എന്നാൽ പത്മകുമാറിന് സ്വർണ കവർച്ചയിൽ നിർണായക പങ്കുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം. അതേസമയം ജാമ്യാപേക്ഷയുമായി മേൽക്കോടതിയെ സമീപിക്കാനാണ് പത്മകുമാറിന്റെ നീക്കം. ഈ മാസം 18 വരെ പത്മകുമാറിനെ റിമാൻഡ് ചെയ്തിരുന്നു.
സ്വർണക്കൊള്ള കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ജാമ്യ ഹർജി 18 ന് പരിഗണിക്കും. തനിക്ക് പ്രായമായെന്നും പരിഗണന വേണമെന്നും ഹരജിയിൽ ഉണ്ണികൃഷ്ണൻ പോറ്റി പറയുന്നു.