ഡൽഹി: ഇൻഡിഗോ പ്രതിസന്ധിയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. സമീപകാലത്തുണ്ടായ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നാലുദ്യോഗസ്ഥരെ ഡിജിസിഎ സസ്പെൻഡ് ചെയ്തു. ഇവര്‍ കരാര്‍ അടിസ്ഥാനത്തിലാണ് ഡിജിസിഎയില്‍ പ്രവര്‍ത്തിച്ചിരുന്നത്.
എയർലൈൻസ് സുരക്ഷ, പ്രവർത്തനക്ഷമത എന്നിവയുടെ മേൽനോട്ട ഉത്തരവാദിത്വം ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. അതേസമയം, ഇന്‍ഡിഗോ പ്രതിസന്ധിയിൽ വിശദീകരണം നൽകാൻ കമ്പനി സിഇഒയെ വീണ്ടും വിളിപ്പിച്ച് ഡിജിസിഎ.
മാനങ്ങൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അന്വേഷണ സംഘം തേടും. ജീവനക്കാരെ നിയമിക്കൽ, പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ എന്നിവയിൽ കമ്പനി വീഴ്ച്ച വരുത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇന്നലെയും ഇൻഡിഗോ സിഇഒയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഡിജിസിഎയ്ക്ക് മുമ്പാകെ ഹാജരായിരുന്നു.