ഡൽഹി: ജസ്റ്റിസ് യശ്വന്ത് വര്‍മ്മക്കെതിരെ നടപടി ആരംഭിച്ച് സുപ്രീംകോടതി. ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽ പെടാത്ത പണം കണ്ടെത്തിയ സംഭവത്തെ തുടർന്നാണ് നടപടി. യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തു.
നിലവിൽ ജസ്റ്റിസ് യശ്വന്ത് വർമയെ കോടതി കാര്യങ്ങളിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ഇനിയൊരു ഉത്തരവ് വരും വരെ നടപടി തുടരുമെന്നും ഡൽഹി ഹൈക്കോടതി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
മാത്രമല്ല കേസില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കാനും തീരുമാനമായി. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് വേണ്ടി ഫോണുകൾ പൊലീസ് കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട്.
ജസ്റ്റിസ് വർമ്മയുടെ മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി സമിതി സാങ്കേതിക വിദഗ്ധരുടെ സഹായം തേടും. എന്നാൽ വസതിയിൽനിന്ന് പണം കണ്ടെത്തിയിട്ടില്ലെന്ന് ആവർത്തിക്കുകയാണ് ജസ്റ്റിസ് യശ്വന്ത് വർമ. മാർച്ച് 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജസ്റ്റിസ് യശ്വന്ത് വര്‍മ്മക്കെതിരെ നടപടി ആരംഭിച്ച് സുപ്രീംകോടതി