ആശാവര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന രാപ്പകല്‍ സമരം 44-ാം ദിവസത്തിലേക്ക്

സമരസമിതി നേതാവ് എം.എ ബിന്ദുവിന്റെ നേതൃത്വത്തില്‍ സമര കേന്ദ്രത്തില്‍ നടക്കുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്കും കടന്നു.

Mar 25, 2025 - 10:50
Mar 25, 2025 - 10:50
 0  15
ആശാവര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന രാപ്പകല്‍ സമരം 44-ാം ദിവസത്തിലേക്ക്

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന രാപ്പകല്‍ സമരം 44-ാം ദിവസത്തിലേക്ക്. സമരസമിതി നേതാവ് എം.എ ബിന്ദുവിന്റെ നേതൃത്വത്തില്‍ സമര കേന്ദ്രത്തില്‍ നടക്കുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്കും കടന്നു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ ഓഫീസുകള്‍ക്ക് മുന്നിലും ധര്‍ണ്ണ നടത്തും. 

ഇതിനിടെ സമരവുമായി ബന്ധപ്പെട്ട് എസ്.യു.സി.ഐ യ്ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് രാവിലെ 11 മണിക്ക് സംസ്ഥാന സെക്രട്ടറി ജെയ്സണ്‍ ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ മറുപടി നല്‍കുകം. അതേ സമയം ആശ വര്‍ക്കര്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാര്‍ച്ച് നടത്തും.

What's Your Reaction?

like

dislike

love

funny

angry

sad

wow