അഹമ്മദാബാദ്: ഗുജറാത്തിലെ സർക്കാർ ആശുപത്രിയിൽ അനധികൃത മരുന്ന് പരീക്ഷണം നടത്തിയതായി റിപ്പോർട്ട്. 741 വൃക്കരോഗികളുടെ മരണങ്ങള്‍ സംശയനിഴലിലാണ്. 1999- 2017 കാലത്തുണ്ടായ മരണങ്ങൾ ഇപ്പോൾ പുറത്തുവന്നത്. കോർപ്പറേഷൻ ആശുപത്രിയിൽ ഡോക്റ്റർമാർ മരുന്ന് കമ്പനികളിൽ നിന്ന് പണം വാങ്ങിയാണ് രോഗികളെ പരീക്ഷണവിധേയരാക്കിയതെന്നാണ് ആരോപണം.
രോഗികളില്‍ സ്റ്റെം സെല്‍ തെറാപ്പി പരീക്ഷണമാണ് നടത്തിയത്. 2352 രോഗികളാണ് പരീക്ഷണത്തിന് വിധേയരായത്. അഹമ്മദാബാദിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കിഡ്നി ഡിസീസസ് ആൻഡ് റിസർച്ച് സെന്‍ററിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.
ഇതു സംബന്ധിച്ച നടപടികൾ വ്യക്തമാക്കാൻ നാഷണൽ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്‍റ് ഓർഗനൈസേഷൻ സംസ്ഥാന ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.പരീക്ഷണങ്ങൾക്ക് ഇരയായവരിൽ 569 പേരിൽ വൃക്ക മാറ്റിവെക്കൽ പരാജയപ്പെട്ടു.