തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഇംപീച്ച്മെന്റിനൊരുങ്ങി ഇന്ത്യസഖ്യം

ഇതു സംബന്ധിച്ച നോട്ടീസ് ഇരു സഭകളിലും നൽകിയേക്കും

Aug 18, 2025 - 12:44
Aug 18, 2025 - 12:44
 0
തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഇംപീച്ച്മെന്റിനൊരുങ്ങി ഇന്ത്യസഖ്യം
 ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇംപീച്ച്മെൻറ് നോട്ടീസ് നൽകാൻ നീക്കം. പ്രതിപക്ഷ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തിരിക്കുന്നത്.  തിരഞ്ഞെടുപ്പ് കമ്മിഷനെ ഇംപീച്ച് ചെയ്യാനുള്ള സാധ്യതകളാണ് ഇന്ത്യാ മുന്നണി പരിശോധിക്കുന്നത്. 
 
ഇതു സംബന്ധിച്ച നോട്ടീസ് ഇരു സഭകളിലും നൽകിയേക്കും. വോട്ട് ചോരി ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ കൂടുതൽ‌ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ നീക്കം. ഇന്ന് രാവിലെ മല്ലികാർജുൻ ഖാർഗെയുടെ പാർലമെന്റ് ഓഫീസിൽ ചേർന്ന ഇന്ത്യ മുന്നണി യോഗത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ ഇംപീച്ച് ചെയ്യാനുള്ള ചർച്ചകൾ നടന്നത്. 
 
ചരിത്രത്തിൽ ഇതുവരെയുണ്ടാകാത്ത നീക്കമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് നടക്കുന്നത്. അതേ സമയം വോട്ട് കൊള്ള വിഷയം ഉന്നയിച്ച് പ്രതിപക്ഷം ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി. ബിജെപി വക്താവിനെ പോലെയാണ് കമ്മീഷൻ സംസാരിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow