ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം

ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) ജവാനാണ് വീരമൃത്യു വരിച്ചത്

Aug 18, 2025 - 14:21
Aug 18, 2025 - 14:21
 0
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം
ബിജാപ്പൂർ: ഛത്തീസ്ഗഡിലെ ബിജാപ്പൂർ ജില്ലയിൽ മാവോയിസ്റ്റ് ആക്രമണം. ആക്രമണത്തിൽ ജവാന് വീരമൃത്യു.  ദിനേശ് നാഗ് എന്ന ജവാനാണ് വീരമൃത്യു വരിച്ചത്.  മാവോയിസ്റ്റുകൾ ഒളിപ്പിച്ചുവെച്ച ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. 
 
ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) ജവാനാണ് വീരമൃത്യു വരിച്ചത്.  മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റ ജവാന്മാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.
 
ഡിആർജി സംഘം നക്സൽ വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെ ഇന്ദ്രാവതി ദേശീയോദ്യാനത്തിനുളളിൽ വച്ച് ഇന്ന് രാവിലെയാണ് സ്ഫോടനം നടന്നത്. സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യം ഇപ്പോഴും സജീവമായിട്ടുള്ള പ്രദേശമാണ് ബിജാപുർ. 

What's Your Reaction?

like

dislike

love

funny

angry

sad

wow