സംവിധായകൻ നിസാർ അന്തരിച്ചു

സുദിനം എന്ന ചിത്രത്തിലൂടെയാണ്  മലയാളത്തിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്

Aug 18, 2025 - 16:05
Aug 18, 2025 - 16:05
 0
സംവിധായകൻ നിസാർ അന്തരിച്ചു
കോട്ടയം: സംവിധായകൻ അബ്ദുൽഖാദർ(65)  അന്തരിച്ചു. കോട്ടയം തൃക്കൊടിത്താനത്തെ വസതിയിലായിരുന്നു അന്ത്യം.  കരൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. കബറടക്കം ചൊവ്വാഴ്ച ചങ്ങനാശേരി പഴയ പള്ളി ഖബർസ്ഥാനിൽ. 
 
 1994 ൽ പുറത്തിറങ്ങിയ സുദിനം എന്ന ചിത്രത്തിലൂടെയാണ്  മലയാളത്തിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് തൊട്ടടുത്ത വർഷം ദിലീപ്, പ്രേംകുമാർ എന്നിവരെ നായകരാക്കി 'ത്രീ മെൻ ആർമി' എന്ന ചിത്രം സംവിധാനം ചെയ്തു.
 
25 ഓളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.  2018 ൽ പുറത്തിറങ്ങിയ 'ലാഫിംങ് അപ്പാർട്ട്മെന്റ് നിയർ ഗിരിനഗർ' എന്ന ചിത്രമായിരുന്നു അവസാനം സംവിധാനം ചെയ്തത്. അച്ഛൻ രാജാവ് അപ്പൻ ജേതാവ്, ന്യൂസ് പേപ്പർ ബോയ്, ഓട്ടോ ബ്രദേഴ്സ്, അപരന്മാർ നഗരത്തിൽ, കായംകുളം കണാരൻ, താളമേളം, ഡാൻസ്, മേരാം നാം ജോക്കർ, ആറു വിരലുകൾ തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow