സ്വിഗ്ഗിക്ക് 158 കോടിയുടെ നികുതി നോട്ടീസ്

മുംബൈ: ഭക്ഷ്യ, പലചരക്ക് വിതരണ പ്ലാറ്റ്ഫോമായ സ്വിഗ്ഗിക്ക് 158 കോടിയുടെ നികുതി നോട്ടീസ്. 2021 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവിലെ കണക്കാക്കിയ അധിക നികുതിയാണിത്.
ബംഗളൂരിലെ സെന്‍ട്രല്‍ സര്‍ക്കിള്‍ ഒന്നിലെ ആദായനികുതി ഡെപ്യൂട്ടി കമ്മിഷണറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വ്യാപാരികള്‍ക്ക് റദ്ദാക്കല്‍ ചാര്‍ജുകള്‍ അടച്ചതും ആദായനികുതി റീഫണ്ടിന്റെ പലിശ വരുമാനം നികുതിക്ക് നല്‍കാത്തതും ഉള്‍പ്പെടെയുള്ള ലംഘനങ്ങളുമായി ബന്ധപ്പെട്ടതാണ് ഇത്. ഉത്തരവിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് കമ്പനി റെഗുലേറ്ററി ഫയലിങ്ങില്‍ പറഞ്ഞു.
What's Your Reaction?






