കേന്ദ്ര ലേബർ കോഡിനെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം; വിവാദ വ്യവസ്ഥകളിൽ മാറ്റം വരുത്താൻ കേന്ദ്രം തയ്യാറായേക്കും
സംയുക്ത കിസാൻ മോർച്ച കളക്ടർമാർക്ക് നിവേദനം നൽകും
തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡിനെതിരെ ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം നടക്കും. സംയുക്ത കിസാൻ മോർച്ചയും സംയുക്ത തൊഴിലാളി യൂണിയനുകളും ഉൾപ്പെടെയുള്ള പ്രതിപക്ഷ സംഘടനകളാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജില്ലാ അടിസ്ഥാനത്തിലാണ് പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. സംയുക്ത കിസാൻ മോർച്ച കളക്ടർമാർക്ക് നിവേദനം നൽകും.
സി.ഐ.ടി.യു.വും ഐ.എൻ.ടി.യു.സി.യും ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ സദസ്സുകൾ സംഘടിപ്പിക്കും.
തൊഴിൽ നിയമങ്ങൾ കോർപ്പറേറ്റ് അനുകൂല കോഡുകളാക്കി മാറ്റാനാണ് ബി.ജെ.പി. ശ്രമിക്കുന്നത് എന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
ലേബർ കോഡ് പിൻവലിക്കാൻ ആവശ്യപ്പെടുന്നതിന് പുറമെ, സംയുക്ത കിസാൻ മോർച്ചയുടെ നിവേദനത്തിൽ മറ്റ് പ്രധാന ആവശ്യങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്: പ്രഖ്യാപിച്ച താങ്ങുവില ( ഉറപ്പാക്കുക. സംസ്ഥാനങ്ങൾക്ക് സംഭരണത്തിനായി കൂടുതൽ തുക അനുവദിക്കുക.
പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ, നിയമത്തിലെ വിവാദ വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നതിന് കേന്ദ്ര സർക്കാർ തയ്യാറായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എതിർപ്പുന്നയിച്ച യൂണിയനുകളുമായി ചർച്ച നടത്താനും അവരുടെ നിർദ്ദേശങ്ങൾ തേടാനും കേന്ദ്ര തൊഴിൽ മന്ത്രാലയം തയ്യാറായേക്കുമെന്നാണ് വിവരം. നിലവിലുണ്ടായിരുന്ന 26 തൊഴിൽ നിയമങ്ങൾ പൊളിച്ചെഴുതിയാണ് കേന്ദ്രസർക്കാർ പുതിയ നാല് ലേബർ കോഡുകൾ പ്രാബല്യത്തിൽ കൊണ്ടുവന്നത്.
കേന്ദ്രത്തിന്റെ നാല് ലേബർ കോഡുകൾക്കെതിരെ പരസ്യ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ തീരുമാനം. കർഷക സമരത്തിന് നേതൃത്വം നൽകിയ സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ചയും ഈ പ്രതിഷേധത്തിൽ പങ്കുചേരും.
What's Your Reaction?

