മുംബൈ: പ്രായപരിധിയെക്കുറിച്ചുള്ള ആർഎസ്എസ് സർസംഘ് ചാലക് മോഹൻ ഭാഗവതിന്റെ പരാമർശം വിവാദത്തിൽ. 75 വയസ് കഴിഞ്ഞാൽ നേതാക്കൾ വിരമിക്കണമെന്നായിരുന്നു മോഹൻ ഭാഗവതിന്റെ പരാമർശം.
75 വയസ് കഴിഞ്ഞാൽ വിരമിക്കണമെന്നും മറ്റുള്ളവർക്ക് അവസരം നൽകണമെന്നുമാണ് മോഹൻ ഭാഗവത് പറഞ്ഞത്. പ്രസ്താവന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ദേശിച്ചാണെന്ന് ശിവസേന നേരത്തെ ആരോപിച്ചിരുന്നു. സംഭവത്തിൽ ആർഎസ്എസ് വിശദീകരണം നൽകിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
നാഗ്പൂരിലെ ഒരു പുസ്തക പ്രകാശന വേദിയിലായിരുന്നു അദ്ദേത്തിന്റെ പരാമർശം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സെപ്റ്റബറിൽ 75 വയസ് പൂർത്തിയാകാൻ ഇരിക്കെയാണ് ഈ പരാമർശം. അദ്ദേഹത്തിന്റെ പരാമർശത്തിന് പിന്നാലെ പ്രതികരണങ്ങളുമായി നിരവധി പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം പൊതുവായ പരാമർശമാണ് നടത്തിയത് എന്നായിരിക്കാം ആർഎസ്എസിന്‍റെ വിശദീകരണം. മോദിക്ക് നേരത്തെ പ്രായപരിധിയിൽ ഇളവ് നൽകിയിരുന്നു എന്നും ബിജെപി പറഞ്ഞു.