മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടു; പാക് അധീന കശ്മീരിൽ വെള്ളക്കെട്ട്

മിന്നൽ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചിലയിടങ്ങളിൽ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

Apr 27, 2025 - 13:06
Apr 27, 2025 - 13:06
 0  17
മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടു; പാക് അധീന കശ്മീരിൽ വെള്ളക്കെട്ട്
ഡൽഹി: പാകിസ്ഥാനെതിരെ തിരിച്ചടി തുടര്‍ന്ന് ഇന്ത്യ. മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടു. ഇതോടെ പാകിസ്താനിലെ ഝലം നദിയിൽ വെള്ളപ്പൊക്കം. വെള്ളപ്പൊക്കം രൂക്ഷമായതോടെ പ്രദേശവാസികൾ ദുരിതത്തിലായി. പാക് അധീന കശ്‌മീരിലെ താഴ്ന്ന മേഖലയിലാണ് വെള്ളം കയറിയിരിക്കുന്നത്.
 
മിന്നൽ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചിലയിടങ്ങളിൽ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ചതിനുശേഷമുള്ള ഇന്ത്യയുടെ ആദ്യ പ്രധാന നടപടിയാണിത്.  വെള്ളം കയറി നിരവധി മേഖലകളിൽ നാശനഷ്ടമുണ്ടായിട്ടുണ്ട്. അതേസമയം നിയന്ത്രണ രേഖയിൽ പാക് പ്രകോപനം തുടരുകയാണ്. 

What's Your Reaction?

like

dislike

love

funny

angry

sad

wow