സമ്മര്‍ ബംപര്‍ ഭാഗ്യശാലി ഇവിടെയുണ്ട് ! ഒന്നാം സമ്മാനമായ പത്തുകോടി രൂപ നേടിയത്...
പാലക്കാട് മുൻസിപ്പൽ ബസ് സ്റ്റാൻഡിലെ കിങ് സ്റ്റാർ ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

തിരുവനന്തപുരം: ഇത്തവണ സമ്മർ ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ പത്തുകോടി രൂപ പാലക്കാടിന്. SG 513715 എന്ന ടിക്കറ്റിനാണ് ഭാഗ്യം കടാക്ഷിച്ചത്. പാലക്കാട് വിറ്റ ടിക്കറ്റാണിത്. പാലക്കാട് മുൻസിപ്പൽ ബസ് സ്റ്റാൻഡിലെ കിങ് സ്റ്റാർ ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഇവിടെ നിന്ന് ധനലക്ഷ്മി ലോട്ടറി ഏജൻസി എന്ന പേരിൽ വാങ്ങിയ 180 ടിക്കറ്റുകളിൽ ഒന്നിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് കടയുടമ എസ്.സുരേഷ് പറഞ്ഞു. ആകെ 1.30 ലക്ഷം ബംപർ ടിക്കറ്റുകളാണ് കിങ് സ്റ്റാർ ലോട്ടറി ഏജൻസി ഇത്തവണ വിറ്റത്.
ധനലക്ഷമി എന്ന് സബ് ഏജൻസിക്കാണ് ടിക്കറ്റ് വിറ്റതെന്ന് ലോട്ടറി ഏജൻസി ഉടമ പറഞ്ഞു. പത്ത് ദിവസം മുൻപ് വിറ്റുപോയ ടിക്കറ്റാണിതെന്നും അല്പസമയത്തിനുള്ളിൽ ഭാഗ്യശാലിയെ അറിയാമെന്നും അദ്ദേഹം പറഞ്ഞു. അതിർത്തി ജില്ലയായതിനാൽ തമിഴ് നാട്ടിൽ നിന്നുള്ള നിരവധി പേരാണ് പാലക്കാട് നിന്ന് ടിക്കറ്റെടുക്കുന്നത്.
രണ്ടാം സമ്മാനം (50 ലക്ഷം രൂപ) പാലക്കാട് ചിറ്റൂരിൽ വിറ്റ SB 265947 എന്ന ടിക്കറ്റിന്. മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ ലഭിച്ച 12 ഭാഗ്യ നമ്പറുകൾ : SA 248000, SA 454047, SB 193892, SB 259920, SC 108983, SC 313223, SD 116046, SD 195155, SE 212162, SE 385349, SG 160741, SG 347830.
നാലാം സമ്മാനമായ ഒരു ലക്ഷം രൂപ 25590 എന്ന അഞ്ചക്കത്തിൽ അവസാനിക്കുന്ന 54 ടിക്കറ്റുകൾക്ക്. അഞ്ചാം സമ്മാനമായ 5,000 രൂപ : ചുവടെയുള്ള നാല് അക്കങ്ങളിൽ അവസാനിക്കുന്ന ഭാഗ്യ നമ്പറുകൾക്ക് – 0230, 0427, 0627, 1094, 1147, 1311, 1323, 1327, 2537, 2957, 2976, 3034, 3rd, 3290, 3876, 3999, 4418, 6016, 6195, 6199, 6381, SB 1, 6558, 6603, 6730, 7196, 7315, 7499, 7239, 7314, 8348, 7833, 7930, 8359, 9706, 9043, 9493, 9767
ആറാം സമ്മാനമായ 2,000 രൂപ : ചുവടെയുള്ള നാല് അക്കങ്ങളിൽ അവസാനിക്കുന്ന ഭാഗ്യ നമ്പറുകൾക്ക് – 0429, 0557, 0780, 0844, 0935, 1107, 1182, 1187, 1292, 1706, 1872, 2039, 2325, 2372, 2644, 2780, 2819, 3066, 3300, 3502, 3582, 3693, 3893, 3916, 4221, 4335, 4450, 4747, 4980, 5096, 5308, 5396, 6050, 6771, 6992, 7063, 7349, 7371, 7602, 7910, 8370, 8402, 8457, 8491, 8604, 8854, 9058, 9454, 9505, 9826
250 രൂപയുടെ ടിക്കറ്റ് വിൽപനയിൽ പാലക്കാടായിരുന്നു മുന്നിൽ. 36 ലക്ഷം ടിക്കറ്റുകളാണ് വിതരണത്തിനായി എത്തിച്ചത്.
What's Your Reaction?






