റിപ്പോ നിരക്കില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക്
അഞ്ച് വര്‍ഷത്തിനുശേഷമാണ് റിപ്പോ നിരക്ക് റിസര്‍വ് ബാങ്ക് കുറിച്ചിരിക്കുന്നത്

ഡൽഹി: റിപ്പോ നിരക്കില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക്. റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് 0.25% വെട്ടിക്കുറച്ചു. അഞ്ച് വര്‍ഷത്തിനുശേഷമാണ് റിപ്പോ നിരക്ക് റിസര്‍വ് ബാങ്ക് കുറിച്ചിരിക്കുന്നത്. അടിസ്ഥാന പലിശ നിരക്ക് കാല്‍ ശതമാനമാണ് കുറച്ചത്. 2020 മെയ് മാസത്തിലാണ് അവസാനമായി റിപ്പോ നിരക്ക് കുറച്ചത്. അതിനു ശേഷം വന്ന കഴിഞ്ഞ പതിനൊന്ന് യോഗങ്ങളിലും ആര്‍ബിഐ പലിശ നിരക്ക് കുറച്ചിട്ടില്ല.
സഞ്ജയ് മല്‍ഹോത്ര ആര്‍ബിഐ ഗവര്‍ണര്‍ ആയതിനുശേഷമുള്ള ആദ്യ പ്രഖ്യാപനമാണിത്. 6.50 ശതമാനത്തിൽ നിന്നും റിപ്പോ നിരക്ക് 6.25 ആയിട്ടാണ് കുറച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 6.6 ശതമാനത്തില്‍ നിന്ന് 6.7 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്.
ബാങ്കുകൾക്ക് പണം കടം നൽകുന്നതിന് ആർബിഐ ഈടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക്. അതിനാൽ ബാങ്കുകൾ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, മറ്റ് വ്യക്തിഗത വായ്പകളുടെ പലിശ നിരക്കും ആനുപാതികമായി കുറയും. ഈ വായ്പകളുടെ പ്രതിമാസ അടവ് കാല്‍ശതമാനത്തോളം കുറയുമെന്നാണ് റിപ്പോർട്ട്.
What's Your Reaction?






