പുത്തന്‍ പരിഷ്‌കാരവുമായി ഫുഡ് ഡെലിവെറി കമ്പനി സൊമാറ്റോ
കമ്പനിയുടെ പേര് ഔദ്യോഗികമായി മാറ്റി

തിരുവനന്തപുരം: പേര് മാറ്റാനൊരുങ്ങി പ്രമുഖ ഫുഡ്- ഗ്രോസറി ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ. കമ്പനിയുടെ പേര് ‘സൊമാറ്റോ ലിമിറ്റഡ്’ എന്നതില്‍ നിന്ന് ‘എറ്റേണല്‍ ലിമിറ്റഡ്’ ആയി മാറ്റാന്‍ അംഗീകാരം നല്‍കി കമ്പനി ഡയറക്ടര്‍ ബോര്‍ഡ്. വ്യാഴാഴ്ച്ച രാത്രിയാണ് കമ്പനി പുതിയ മാറ്റം പ്രഖ്യാപിച്ചത്. ലോഗോയിലും മാറ്റം വന്നിട്ടുണ്ട്.
സൊമാറ്റോ സിസിഇഒ ദീപീന്ദര്‍ ഗോയല്‍ ഓഹരി ഉടമകള്‍ക്ക് അയച്ച കത്തിലാണ് പേര് മാറ്റാന്‍ അംഗീകാരം ലഭിച്ചതായി അറിയിച്ചത്. ഇത് ഒരു പേരുമാറ്റം മാത്രമല്ലെന്നും കമ്പനിയെ തന്നെ അഴിച്ചുപണിയാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നും കമ്പനി സി ഇ ഒ പറഞ്ഞു.
അതെ സമയം ആപ്പിന്റെ പേര് സൊമാറ്റോ എന്ന് തന്നെ തുടരും. എന്നാല്‍ സ്റ്റോക്ക് ടിക്കര്‍ സൊമാറ്റോയില്‍ നിന്ന് എറ്റേണലിലേക്ക് മാറും.
What's Your Reaction?






