കെ.എസ്.ആര്‍.ടി.സി.യില്‍ ഡ്രൈവര്‍മാരുടെ ഉറക്കം നിരീക്ഷിക്കാന്‍ സെന്‍സര്‍ കാമറകള്‍

ഇതുവഴി അപകടങ്ങൾ തടയാനാണ് കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ലക്ഷ്യമിടുന്നത്

Apr 6, 2025 - 09:40
Apr 6, 2025 - 09:41
 0  16
കെ.എസ്.ആര്‍.ടി.സി.യില്‍ ഡ്രൈവര്‍മാരുടെ ഉറക്കം നിരീക്ഷിക്കാന്‍ സെന്‍സര്‍ കാമറകള്‍

കൊച്ചി: കെ.എസ്.ആര്‍.ടി.സി.യില്‍ ഡ്രൈവര്‍മാരുടെ ഉറക്കം നിരീക്ഷിക്കാന്‍ സെന്‍സര്‍ കാമറകള്‍ സ്ഥാപിക്കുന്നു.  ഡ്രൈവർമാർ ഉറങ്ങിപ്പോയി അപകടങ്ങൾ സംഭവിക്കാതിരിക്കാനാണ് സെൻസർ കാമറകൾ സ്ഥാപിക്കുന്നത്. ദീർഘദൂര ബസുകളിലാണ് ആദ്യം കാമറകൾ സ്ഥാപിക്കുക. ഘട്ടം ​ഘട്ടമായി മറ്റു ബസുകളിലും സൗകര്യം വരും. ഡ്രൈവർമാരുടെ ക്ഷീണം നിരീക്ഷിക്കുന്നതിനാണ് കാമറകൾ സ്ഥാപിക്കുന്നത്. ഇതുവഴി അപകടങ്ങൾ തടയാനാണ് കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ലക്ഷ്യമിടുന്നത്.

ഹൈവേകളിലടക്കം വാഹനാപകടങ്ങളിലെ പ്രധാന വില്ലൻ മതിയായ ഉറക്കമില്ലാതെ ഡ്രൈവർമാർ വണ്ടിയോടിക്കുന്നതാണെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സിആർആർഐ) പഠനങ്ങൾ പ്രകാരം 40 ശതമാനം ഹൈവേ അപകടങ്ങൾക്കും കാരണം ഉറക്കക്കുറവാണെന്നു പറയുന്നു.

കെ.എസ്.ആര്‍.ടി.സി. ഇതിനകം തന്നെ പുതിയ പ്രീമിയം സൂപ്പർ ഫാസ്റ്റ് എസി ബസുകളിൽ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഡ്രൈവർമാരുടെ ക്ഷീണം നിരീക്ഷിക്കുന്ന സംവിധാനത്തോടുകൂടിയ 5,000ത്തോളം ഡാഷ്‌ ബോർഡ് കാമറകൾ വാങ്ങുന്നതിന് ടെൻഡറുകളും ക്ഷണിച്ചിട്ടുണ്ട്.

ഡാഷ്‌ബോർഡ് കാമറയ്‌ക്കൊപ്പം ഘടിപ്പിച്ചിരിക്കുന്ന സെൻസർ ക്യാമറ അപാകതകൾ കണ്ടെത്തുമ്പോൾ ബീപ്പ് ശബ്ദങ്ങൾ വഴി തത്ക്ഷണ മുന്നറിയിപ്പുകൾ അയയ്ക്കും. തിരുവനന്തപുരത്തെ കെഎസ്‌ആർടിസി ആസ്ഥാനത്തുള്ള സെൻട്രൽ കമാൻഡ് സെന്ററിലേക്കാണ് മുന്നറിയിപ്പ് എത്തുക. അതുവഴി തത്സമയ നിരീക്ഷണം സാധ്യമാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow