അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച മുന്‍മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു
ഡിഎന്‍എ സാമ്പിള്‍ ഒത്തുനോക്കിയുള്ള പരിശോധനയിലാണ് സ്ഥിരീകരണം

ഗാന്ധിനഗര്‍: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രൂപാണി(68)യുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഡിഎന്‍എ സാമ്പിള്‍ ഒത്തുനോക്കിയുള്ള പരിശോധനയിലാണ് സ്ഥിരീകരണം. ഫലം വന്നത് രാവിലെ പതിനൊന്നുമണിയോടെ ആണെന്നും രൂപാണിയുടെ സംസ്‌കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കുടുംബം ഉച്ചയോടെ കൈക്കൊള്ളുമെന്നുമാണ് വിവരം.
അതേസമയം, 32 പേരുടെ മൃതദേഹങ്ങളാണ് ഇതിനകം തിരിച്ചറിഞ്ഞിട്ടുള്ളതെന്നും ഇതില്‍ 14 മൃതശരീരങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയെന്നും അധികൃതര്‍ അറിയിച്ചു. ജൂണ്‍ 12-ാം തീയതി അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ 171 വിമാനമാണ് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 241 പേര്‍ ഉള്‍പ്പെടെ ആകെ 270-ല്‍ അധികംപേര്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. വിമാനയാത്രക്കാരില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്.
What's Your Reaction?






