നഴ്സിംഗ് വിദ്യാർഥി അനാമികയുടെ മരണം; നടപടികളുമായി കോളേജ് അധികൃതർ

സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകി

Feb 7, 2025 - 12:06
Feb 7, 2025 - 17:38
 0  7
നഴ്സിംഗ് വിദ്യാർഥി അനാമികയുടെ മരണം; നടപടികളുമായി കോളേജ് അധികൃതർ

ബംഗളൂരു: രാമനഗരിയിലെ നഴ്സിങ് കോളെജിൽ മലയാളി വിദ‍്യാർഥിനി അനാമിക ആത്മഹത‍്യ ചെയ്ത സംഭവത്തിൽ നടപടി സ്വീകരിച്ച് സ്വകാര്യ സർവകലാശാലയായ ദയാനന്ദ് സാഗർ യൂണിവേഴ്‌സിറ്റി മാനേജ്‌മന്റ്. സംഭവത്തിൽ ഴ്സിങ് കോളേജ് പ്രിൻസിപ്പാളിനെയും അസോസിയേറ്റ് പ്രൊഫസറേയും സസ്പെൻഡ് ചെയ്‌തതായി ദയാനന്ദ് സാഗർ യൂണിവേഴ്‌സിറ്റി അറിയിച്ചു.

പ്രിൻസിപ്പാൾ സന്താനം സ്വീറ്റ് റോസ്, അസോസിയേറ്റ് പ്രൊഫസർ സുജിത എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ഇവരുടെ മാനസിക പീഡനമാണ് അനാമികയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. സംഭവം അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചുവെന്നും സർവകലാശാല അറിയിച്ചു. 

കണ്ണൂര്‍ മുഴുപ്പിലങ്ങാട് ഗോകുലത്തില്‍ വിനീതിന്റെ മകളാണ് അനാമിക. അതെ സമയം സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകി.  ‌ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തുമെന്ന് അധ‍്യാപകർ ഭീഷണിപ്പെടുത്തിയെന്നും കുടുബം പരാതിയിൽ  പറയുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow