കർണാടകയിൽ പച്ചക്കറി ലോറി മറിഞ്ഞ് 10 മരണം
15 ഓളം പേർക്ക് പരിക്കേറ്റു. ഹാവേരി - കുംത്ത ദേശീയ പാത 65ലാണ് അപകടം നടന്നത്.

ബംഗളൂരു: കര്‍ണാടകയിലെ യെല്ലാപുരയില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് വൻ അപകടം. അപകടത്തിൽ 10 പേർ മരിച്ചു. 15 ഓളം പേർക്ക് പരിക്കേറ്റു. മരിച്ചവരെല്ലാം ഹാവേരി ജില്ലയിൽ നിന്നുള്ളവരാണ്. ഉത്തര കന്നഡ ജില്ലയിലെ യെല്ലപുര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹാവേരി - കുംത്ത ദേശീയ പാത 65ലാണ് അപകടം നടന്നത്.
പച്ചക്കറി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ 5 മണിക്കാണ് അപകടം നടന്നത്. അപകട സമയത്ത് ലോറിയിൽ 25 പേരുണ്ടായിരുന്നു. ലോറി ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. യാത്രക്കാരെല്ലാം ലോറിയ്ക്കടിയിൽ പെടുകയായിരുന്നു. പരിക്കേറ്റവരെ യെല്ലാപുരയിലും സമീപത്തുമായുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
What's Your Reaction?






