പി വി അൻവറിനെതിരെ വിജിലൻസ് അന്വേഷണത്തിനു ഉത്തരവിട്ട് സർക്കാർ

അനധികൃതമായി ഭൂമി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിലാണ് അന്വേഷണം

Jan 22, 2025 - 12:32
Jan 25, 2025 - 15:05
 0  9
പി വി അൻവറിനെതിരെ വിജിലൻസ് അന്വേഷണത്തിനു ഉത്തരവിട്ട് സർക്കാർ

തിരുവനന്തപുരം: പി വി അൻവറിനെതിരെ വിജിലൻസ് അന്വേഷണത്തിനു ഉത്തരവിട്ട് സർക്കാർ. ആലുവയില്‍ 11 ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിലാണ് അന്വേഷണത്തിനു ഉത്തരവിട്ടത്. 

പ്രാഥമികാന്വേഷണം നടത്തിയ വിജിലൻസ് വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്യുകയായിരുന്നു. ആഭ്യന്തര അഡീഷണൽ സെക്രട്ടറിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച ഉത്തരവ് തിരുവനന്തപുരം വിജിലൻസ് യൂണിറ്റിന് കൈമാറി.  സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ടിനാണ് അന്വേഷണച്ചുമതല. കൊല്ലം സ്വദേശിയായ വ്യവസായി മുരുകേഷ് നരേന്ദ്രനാണ് പരാതി നൽകിയിരിക്കുന്നത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow