നിലമ്പൂർ: പിവി അന്‍വര്‍ വഞ്ചന കാണിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിൻ്റെ ഫലമാണ് നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലമ്പൂരിൽ നടന്ന എൽ ഡി എഫ് കൺവെൻഷനിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പിവി അന്‍വറിനെ പേരെടുത്ത് പരാമര്‍ശിക്കാതെയാണ് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയത്. നിലമ്പൂരില്‍ എല്‍ഡിഎഫ് ചതിക്ക് ഇരയായെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വരാജിന്‍റെ സ്ഥാനാര്‍ത്ഥിത്വം നാട് സ്വീകരിച്ചതിൽ ആശ്ചര്യമില്ല. ക്ലീൻ ഇമേജ് നിലനിര്‍ത്തുന്നയാളാണ് സ്വരാജ്. എല്‍ഡിഎഫിൻ്റെറാലികളിലും യോഗങ്ങളിലും വമ്പിച്ച ജനപങ്കാളിത്തമാണ് കാണുന്നതെന്നും ഇത് ഇടത് പക്ഷത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെയുള്ള പ്രവർത്തനത്തിൽ ക്ലീൻ ഇമേജ് ഉള്ളയാളാണ് സ്വരാജ്. . കറകളഞ്ഞ വ്യക്തിത്വം നിലനിർത്താൻ കഴിഞ്ഞിട്ടുണ്ടെന്നും എൽഡിഎഫിന് നല്ല നിലയിൽ മുന്നോട്ടു പോകാനാകും എന്നാണ് വ്യക്തമാകുന്നതെന്ന് അദേഹം പറഞ്ഞു.