ഞെട്ടല്‍, കുവൈത്തില്‍ വീണ്ടും കെട്ടിടത്തില്‍ തീപിടിത്തം, അഞ്ച് പേര്‍ മരിച്ചു
തീ നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു

കുവൈത്ത് സിറ്റി: കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചുപേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് (ഞായറാഴ്ച) പുലര്‍ച്ചെ അല്‍- റെഗ്ഗായി പ്രദേശത്തെ ഒരു കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. കത്തിക്കരിഞ്ഞ മൂന്ന് മൃതദേഹങ്ങൾ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. തീ നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു. അപകടത്തിൽപ്പെട്ടവരുടെ കൃത്യമായ എണ്ണം സ്ഥിരീകരിക്കുന്നതിനും സംഭവത്തിന്റെ കാരണവും സാഹചര്യവും കണ്ടെത്താനായി അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചില താമസക്കാർ രക്ഷപ്പെടാൻ മുകളിലത്തെ നിലകളിൽ നിന്ന് ചാടി. ഷുവൈഖ് ഇൻഡസ്ട്രിയൽ, അർദിയ സെന്ററുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും സെർച്ച് ആൻഡ് റെസ്‌ക്യൂ യൂണിറ്റുകളും തീപിടുത്തത്തിൽ പ്രതികരിച്ചതായി ജനറൽ ഫയർ ഫോഴ്‌സ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. കെട്ടിടത്തിലെ രണ്ട് അപ്പാർട്ടുമെന്റുകളാണ് കത്തിനശിച്ചത്.
What's Your Reaction?






