മഴയില്‍ തകര്‍ന്ന റോഡിലെ കുഴിയില്‍ വീണ് ഓട്ടോ മറിഞ്ഞു, ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
സർവീസ് റോഡിൽ നിന്ന് ദേശിയ പാതയിലേക്ക് കയറുന്നതിനിടെ മഴയിൽ തകർന്ന റോഡിലെ കുഴിയിൽ വീണ് ഓട്ടോ മറിയുകയായിരുന്നു

കോഴിക്കോട്: ഓട്ടോ കുഴിയില്‍ വീണ് ഡ്രൈവര്‍ മരിച്ചു. വടകര അഴിയൂരിലാണ് സംഭവം. ഓട്ടോ കുഴിയില്‍ വീണ് മറിയുകയായിരുന്നു. അപകടത്തില്‍ മാഹി ചാലക്കര സ്വദേശി റഫീഖ് (45) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴോടെയാണ് അപകടം ഉണ്ടായത്. സർവീസ് റോഡിൽ നിന്ന് ദേശിയ പാതയിലേക്ക് കയറുന്നതിനിടെ മഴയിൽ തകർന്ന റോഡിലെ കുഴിയിൽ വീണ് ഓട്ടോ മറിയുകയായിരുന്നു. ഉടൻ മാഹി ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
What's Your Reaction?






