ഇന്ന് ലോക മലാല ദിനം

''ഒരു കുട്ടിക്കും ഒരു അധ്യാപകനും ഒരു പേനയ്ക്കും ഒരു പുസ്തകത്തിനും ലോകത്തെ മാറ്റാനാകും''

Jul 12, 2025 - 08:10
Jul 12, 2025 - 08:11
 0
ഇന്ന് ലോക മലാല ദിനം
 ഇന്ന് ലോക മലാല ദിനം.  പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി വാദിക്കുകയും, അതിലൂടെ ലോക ശ്രദ്ധ നേടുകയും ചെയ്ത മലാല യൂസഫ്‌സായിയുടെ ജന്മദിനമാണ് ഈ ദിവസം.  ഒരുകാലത്ത് പാകിസ്താനി സ്ത്രീകളും കുട്ടികളും അനുഭവിച്ചിരുന്ന അവകാശമില്ലായ്മയെ തന്റെ വാക്കുകളിലൂടെ ലോകത്തിനുമുന്നിലെത്തിച്ച ധീരയാണ് മലാല.
 
''ഒരു കുട്ടിക്കും ഒരു അധ്യാപകനും ഒരു പേനയ്ക്കും ഒരു പുസ്തകത്തിനും ലോകത്തെ മാറ്റാനാകും''. വളരെ ശക്തമായ ഈ വാക്കുകൾ മാത്രം മതി നമുക്ക് മലാലയെ ഓർക്കാൻ. താലിബാന്റെ തോക്കിന് മുൻപിൽ പോലും പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി മലാല പോരാടി. 2012-ൽ, താലിബാൻ നടത്തിയ വെടിവെപ്പിൽ നിന്നും രക്ഷപ്പെട്ട മലാല, വിദ്യാഭ്യാസം നേടുന്നതിനും, സ്ത്രീകളുടെ അവകാശങ്ങൾക്കുമായി പോരാടുന്നത് തുടർന്നു. 
 
പെൺകുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീകളുടെ അവകാശങ്ങൾ, അതുപോലെ ലോകമെമ്പാടുമുള്ള വിദ്യാഭ്യാസത്തിനായുള്ള പോരാട്ടം എന്നിവയുടെ പ്രാധാന്യം ഓർമിപ്പിക്കുന്നതിനു വേണ്ടിയാണ് യു എൻ ജൂലൈ 12 മലാല ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. 
 
സ്ത്രീ വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്ന പാകിസ്താൻ ആക്ടിവിസ്റ്റും ഫെമിനിസ്റ്റും, ഏറ്റവും പ്രായം കുറഞ്ഞ നൊബേൽ സമ്മാന ജേതാവുമാണ് മലാല യൂസഫ്‌സായ്. പെൺകുട്ടികൾ സ്കൂൾ വിദ്യാഭ്യാസം നേടുന്നതിനെതിരെയുള്ള താലിബാന്റെ നിരോധനത്തോടുള്ള പ്രതിഷേധത്തിന്റെയും അതുമായി ബന്ധപ്പെട്ട സാമൂഹ്യ സക്രിയതയുടേയും പേരിലാണ് മലാല അറിയപ്പെടുന്നത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow