തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയ എഫ്-35ബി യുദ്ധവിമാനം രാജ്യം വിട്ടു

തിരുവനന്തപുരത്ത് നിന്ന് നേരെ ഓസ്‌ട്രേലിയയിലേക്കാണ് പോകുക

Jul 22, 2025 - 15:52
Jul 22, 2025 - 15:53
 0  10
തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയ എഫ്-35ബി യുദ്ധവിമാനം രാജ്യം വിട്ടു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35ബി യുദ്ധവിമാനം രാജ്യം വിട്ടു. സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ഒരുമാസത്തിലധികമായി വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന്, ഇന്നലെ പരീക്ഷണ പറക്കല്‍ നടത്തി പ്രവര്‍ത്തനക്ഷമത ബോധ്യപ്പെട്ടതോടെയാണ് വിമാനം യു.കെയിലേക്ക് പറന്നത്. തിരുവനന്തപുരത്ത് നിന്ന് നേരെ ഓസ്‌ട്രേലിയയിലേക്കാണ് പോകുക. അവിടെനിന്ന് പിന്നീട് യു.കെയിലേക്ക് പോകും.

ചൊവ്വാഴ്ച്ച രാവിലെ 10.45 ഓടെയായിരുന്നു വിമാനം ടേക്ക് ഓഫ് ആയത്. ഓസ്ട്രേലിയയിലെ ഡാർവിൻ വിമാനത്താവളത്തിലേക്കാണ് വിമാനം പോയതെന്ന് വിമാനത്താവള അധിക്യതർ പറഞ്ഞു. ക്യാപ്റ്റർ മാർക്ക് ആണ് വിമാനത്തെ ഇവിടെ നിന്ന് പറത്തിക്കൊണ്ടുപോയത്. രാവിലെ 9.30 ഓടെ വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ ടവറിൻ്റെ അനുമതിയും ലഭ്യമാക്കിയ ശേഷമായിരുന്നു ക്യാപ്റ്റന്‍ മാർക്ക് വിമാനം ടേക്ക് ഓഫ് ചെയ്ത് ഇവിടം വിട്ടത്.

What's Your Reaction?

like

dislike

love

funny

angry

sad

wow