വി എസ് അച്യുതാനന്ദന് കേരളത്തിന്റെ അന്ത്യാഞ്ജലി
കേരള പോലീസ് ഗാർഡ് ഓഫ് ഓണർ അർപ്പിച്ചതിനു ശേഷം മൃതദേഹം വിലാപയാത്രയായി ആലപ്പുഴക്ക് തിരിച്ചു

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കേരളത്തിന്റെ അന്ത്യാഞ്ജലി. തിരുവനന്തപുരത്തെ വസതിയിലും സെക്രട്ടേറിയറ്റ് ദർബാർ ഹാളിലും സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ ആദരാഞ്ജലി അർപ്പിച്ചു. രാവിലെ 9 ന് ഭൗതിക ശരീരം ദർബാർ ഹാളിലേക്ക് എത്തിക്കുമ്പോൾ തന്നെ സെക്രട്ടേറിയറ്റിൽ ആയിരക്കണക്കിന് ആളുകൾ എത്തിയിരുന്നു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ദർബാർ ഹാളിലെത്തി ആദരാഞ്ജലിയർപ്പിച്ചു. മന്ത്രിമാരായ കെ രാജൻ, വി. ശിവൻകുട്ടി, എ കെ ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, ഡോ. ആർ. ബിന്ദു, വി.എൻ. വാസവൻ, പി രാജീവ്, കെ ബി ഗണേഷ് കുമാർ, പി. പ്രസാദ്, ജി.ആർ. അനിൽ, എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി, പി.എ. മുഹമ്മദ് റിയാസ്, കെ.എൻ. ബാലഗോപാൽ, സജി ചെറിയാൻ, ഒ ആർ കേളു, രാമചന്ദ്രൻ കടന്നപ്പള്ളി, വീണാ ജോർജ് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സിപിഐ (എം) ദേശീയ സെക്രട്ടറി എം എ ബേബി, സി പി ഐ ദേശീയ സെക്രട്ടറി ഡി രാജ, സി പി ഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ, കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എൽ എ, ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, സി പി ഐ (എം) പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, വിജു കൃഷ്ണൻ, സി പി ഐ ദേശീയ കൗൺസിൽ അംഗം ആനിരാജ, എം എൽ എ മാരായ വി ജോയ്, ഒ എസ് അംബിക, എ പ്രഭാകരൻ, അഹമ്മദ് ദേവർ കോവിൽ, എം മുകേഷ്, രമേശ് ചെന്നിത്തല, കെ കെ ഷൈലജ, ദലീമ ജോജോ, പി കെ ബഷീർ, കടകംപള്ളി സുരേന്ദ്രൻ, ആന്റണി രാജു, എച്ച് സലാം, സി ഹരീന്ദ്രൻ, എം എം മണി, എൽദോസ് കുന്നപ്പള്ളി, കെ എം സച്ചിൻ ദേവ്, കെ വി സുമേഷ്, ജോബ് മൈക്കിൾ, കെ ജെ മാക്സി, വി കെ പ്രശാന്ത്, പി സി വിഷ്ണുനാഥ്, മാണി സി കാപ്പൻ, കെ കെ രമ, എ വിജിൻ, കെ പി മോഹനൻ, ഐ ബി സതീഷ്, മാത്യു ടി തോമസ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, മേയർ ആര്യാ രാജേന്ദ്രൻ, ഡപ്യൂട്ടി മേയർ പി കെ രാജു, എം പി മാരായ കെ ശിവദാസൻ, എ എ റഹീം, ജോൺ ബ്രിട്ടാസ്, തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി, മുൻ എം പിമാരായ എ വിജയരാഘവൻ, പന്ന്യൻ രവീന്ദ്രൻ, എൻ എൻ കൃഷ്ണദാസ്, കെ കെ രാഗേഷ്, എസ് അജയകുമാർ, പി കരുണാകരൻ, എ സമ്പത്ത്, പി സതീദേവി, ബിനോയ് വിശ്വം മുൻമന്ത്രിമാരായ പി കെ ഗുരുദാസൻ, വി എസ് സുനിൽകുമാർ, സി ദിവാകരൻ, ടി എം തോമസ് ഐസക്, ജെ മേഴ്സിക്കുട്ടിയമ്മ, കെ മുരളീധരൻ, എസ് ശർമ, വി എം സുധീരൻ, കെ വിജയകുമാർ, എൻ ശക്തൻ, ഇ പി ജയരാജൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഷിബു ബേബി ജോൺ, മുൻ കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ, മുൻ എം എൽ എ മാരായ എ പദ്മകുമാർ, കെ കെ ജയചന്ദ്രൻ ,ടി വി രാജേഷ് ,രാജു എബ്രഹാം, ഒ രാജഗോപാൽ, ബേബി ജോൺ, ഡി എം കെ നേതാവും തമിഴ്നാട് മന്ത്രിയുമായ ദുരൈ മുരുഗൻ, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ, സംസ്ഥാന സഹകരണ യൂണിയൻ പ്രസിഡന്റ് കോലിയക്കോട് കൃഷ്ണൻ നായർ, യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ വി കെ സനോജ്, ബാലവാകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, ഐഎംജി ഡയറക്ടർ ഡോ. കെ ജയകുമാർ തുടങ്ങിയ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ ആദരവർപ്പിച്ചു. കേരള പോലീസ് ഗാർഡ് ഓഫ് ഓണർ അർപ്പിച്ചതിനു ശേഷം മൃതദേഹം വിലാപയാത്രയായി ആലപ്പുഴക്ക് തിരിച്ചു.
What's Your Reaction?






