വി.എസ്. അച്യുതാനന്ദനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച അധ്യാപകന്‍ അറസ്റ്റില്‍
നഗരൂർ നെടുംപറമ്പ് സ്വദേശി അനൂപിയെയാണ് നഗരൂർ പോലീസ് കസ്റ്റഡിയിലെടുത്തത്

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച അധ്യാപകനെ നഗരൂർ പോലീസ് അറസ്റ്റ് ചെയ്തു. നഗരൂർ നെടുംപറമ്പ് സ്വദേശി അനൂപിയെയാണ് നഗരൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. ആറ്റിങ്ങൽ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനാണ് അനൂപ്. വി.എസിന്റെ മരണവാർത്ത അറിഞ്ഞപ്പോൾ അധിക്ഷേപിച്ചുകൊണ്ടാണ് അനൂപ് വാട്സാപ്പിൽ സ്റ്റാറ്റസിട്ടത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
What's Your Reaction?






