കേരളത്തില്‍ നിന്ന് അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ നാളെ മുതൽ സര്‍വീസ് നിര്‍ത്തിവെക്കും

അഖിലേന്ത്യ പെർമിറ്റ് ഉണ്ടായിട്ടും തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ അന്യായമായ നികുതി ചുമത്തുന്നു എന്നാണ് ബസ് ഉടമകളുടെ പ്രധാന ആരോപണം

Nov 9, 2025 - 21:47
Nov 9, 2025 - 21:47
 0
കേരളത്തില്‍ നിന്ന് അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ നാളെ മുതൽ സര്‍വീസ് നിര്‍ത്തിവെക്കും

കൊച്ചി: കേരളത്തിൽ നിന്ന് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്ന അന്തർ സംസ്ഥാന സ്വകാര്യ ബസുകൾ നാളെ (നവംബര്‍ 10) മുതൽ സർവീസ് നിർത്തിവയ്ക്കുന്നു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ അന്യായമായ നികുതി ചുമത്തലിൽ പ്രതിഷേധിച്ചാണ് കോൺട്രാക്ട് കാരിയേജ് ബസ് സർവീസുകൾ ഈ പ്രതിഷേധ സമരം പ്രഖ്യാപിച്ചത്.

അഖിലേന്ത്യ പെർമിറ്റ് ഉണ്ടായിട്ടും തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ അന്യായമായ നികുതി ചുമത്തുന്നു എന്നാണ് ബസ് ഉടമകളുടെ പ്രധാന ആരോപണം. അന്യായമായി വാഹനങ്ങൾ പിടിച്ചെടുത്ത് വൻ തുക പിഴയീടാക്കുന്നതായും ഇവർ പറയുന്നു. കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കും ഉൾപ്പെടെ സർവീസ് നടത്തുന്ന സ്ലീപ്പർ, സെമി സ്ലീപ്പർ ലക്ഷ്വറി ബസുകളാണ് സർവീസ് നിർത്തിവയ്ക്കുന്നത്.

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി നിരവധി സ്വകാര്യ ബസുകൾ ഈ റൂട്ടുകളിൽ സർവീസ് നടത്തുന്നുണ്ട്. ബസ് സർവീസ് നിർത്തിവെയ്ക്കുന്നത് ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കും യാത്ര ചെയ്യുന്ന നിരവധി പേരെ, പ്രത്യേകിച്ച് ജോലി ആവശ്യങ്ങൾക്കും മറ്റുമായി സ്ഥിരമായി യാത്ര ചെയ്യുന്നവരെ, വലിയ ദുരിതത്തിലാക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow