തിരുവോണം ബംപര്‍ അടിച്ചത് കൊച്ചയിലല്ല, ആലപ്പുഴയിൽ; ഓണം ബംപർ തുറവൂർ സ്വദേശിക്ക്
തുറവൂർ തൈക്കാട്ടുശ്ശേരിയിലുള്ള എസ്ബിഐ (SBI) ശാഖയിലാണ് ഇദ്ദേഹം ടിക്കറ്റ് ഹാജരാക്കിയത്

ആലപ്പുഴ: സംസ്ഥാന തിരുവോണം ബംപർ ലോട്ടറിയിലെ ഒന്നാം സമ്മാനമായ 25 കോടി രൂപ സ്വന്തമാക്കിയത് തുറവൂർ സ്വദേശിയായ ശരത് എസ്.നായർ ആണെന്ന് സ്ഥിരീകരിച്ചു. ഇദ്ദേഹം എറണാകുളം നെട്ടൂരിൽ നിന്നുമാണ് ഭാഗ്യ ടിക്കറ്റ് എടുത്തത്. നെട്ടൂരിലെ നിപ്പോൺ പെയിൻ്റ്സിലെ ജീവനക്കാരനാണ് ശരത്. തുറവൂർ തൈക്കാട്ടുശ്ശേരിയിലുള്ള എസ്ബിഐ (SBI) ശാഖയിലാണ് ഇദ്ദേഹം ടിക്കറ്റ് ഹാജരാക്കിയത്.
ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത് നെട്ടൂരിലെ ലോട്ടറി ഏജൻ്റായ എം.ടി. ലതീഷാണ്. തിരുവനന്തപുരത്തെ ആറ്റിങ്ങൽ ഭഗവതി ഏജൻസിയുടെ വൈറ്റില ശാഖയിൽ നിന്നാണ് ലതീഷ് ടിക്കറ്റ് വാങ്ങിയത്.
ബംപർ അടിച്ച നമ്പറിൻ്റെ മറ്റ് സീരീസുകളിലെ ഒന്‍പത് ടിക്കറ്റുകൾ വിറ്റതും ലതീഷ് വഴിയാണ്. ഈ ടിക്കറ്റുകൾക്കെല്ലാം 5 ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.
What's Your Reaction?






