പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി

ടോൾ പാതയിലെ ഗതാഗത പ്രശ്നങ്ങൾക്ക് ഒരു മാറ്റവും ഇല്ലാതെ തുടരുകയാണെന്ന് തൃശൂർ ജില്ലാ കളക്ടർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഈ നടപടി

Oct 6, 2025 - 12:28
Oct 6, 2025 - 12:28
 0
പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി

കൊച്ചി: പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ ഹൈക്കോടതി നീട്ടി. ടോൾ പാതയിലെ ഗതാഗത പ്രശ്നങ്ങൾക്ക് ഒരു മാറ്റവും ഇല്ലാതെ തുടരുകയാണെന്ന് തൃശൂർ ജില്ലാ കളക്ടർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഈ നടപടി. കളക്ടറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച പ്രധാന പ്രശ്നങ്ങൾ ഇവയാണ്: ടോൾ പാതയിൽ ആഴത്തിലുള്ള കുഴികളുണ്ട്, ഇവയുടെ വശങ്ങളിൽ ബാരിക്കേഡിംഗ് അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങൾ കൃത്യമല്ല. നാല് വരി പാത ചെറിയ സർവ്വീസ് റോഡിലേക്ക് ചുരുങ്ങുന്ന സ്ഥലങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.

ഹൈക്കോടതിയുടെ ഈ തീരുമാനം സ്വാഗതാർഹമാണെന്ന് പരാതിക്കാരനായ ഷാജി കോടംകണ്ടത്ത് പ്രതികരിച്ചു. സർവീസ് റോഡുകൾ പൂർണ്ണമാക്കാതെ ടോൾ പിരിക്കാൻ കമ്പനിക്ക് അവകാശമില്ല. പാതയുടെ പകുതി മാത്രമേ പൂർത്തിയായിട്ടുള്ളൂ എങ്കിൽ പകുതി ടോൾ മാത്രമേ ഈടാക്കാവൂ എന്ന തങ്ങളുടെ വാദം കോടതി കേൾക്കുമെന്നാണ് പ്രതീക്ഷ. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിനോട് തീരുമാനം അറിയിക്കാൻ കോടതി ആവശ്യപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow