കണ്ണൂരില്‍ കര്‍ഷകനെ കൊന്ന കാട്ടുപന്നിയെ തല്ലിക്കൊന്ന് നാട്ടുകാര്‍
കർഷകനെ ആക്രമിച്ച പ്രദേശത്തിനടുത്തായി സ്ഥലം അളക്കുന്ന ഉദ്യോഗസ്ഥരെയും പന്നി ആക്രമിക്കാൻ ശ്രമിച്ചു.

തലശേരി: കണ്ണൂരിൽ കർഷകനെ കൊന്ന കാട്ടുപന്നിയെ നാട്ടുകാർ തല്ലിക്കൊന്നു. പാനൂർ വള്ള്യായി സ്വദേശി ശ്രീധരനാണ് (70) കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. കൃഷിയിടത്തിൽ നനച്ചു കൊണ്ടിരുന്ന ശ്രീധരനെ പന്നി തുടരെ കുത്തുകയായിരുന്നു.
കർഷകനെ ആക്രമിച്ച പ്രദേശത്തിനടുത്തായി സ്ഥലം അളക്കുന്ന ഉദ്യോഗസ്ഥരെയും പന്നി ആക്രമിക്കാൻ ശ്രമിച്ചു. അതിനിടെയാണ് നാട്ടുകാർ പന്നിയെ തല്ലിക്കൊന്നത്. പാനൂരിൽ വന്യജീവി ആക്രമണ സാധ്യത ഇല്ലാതിരുന്ന പ്രദേശത്താണ് അപ്രതീക്ഷിതമായി പന്നിയുടെ ആക്രമണമുണ്ടായത്. ഉത്തരമേഖല സിസിഎഫിനോട് വിഷയത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വനം വകുപ്പ് മന്ത്രി പറഞ്ഞു.
What's Your Reaction?






