തൃശൂരില്‍ തേനീച്ച ആക്രമണം; നാലുപേർക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരം

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

Mar 2, 2025 - 16:33
Mar 2, 2025 - 16:33
 0  6
തൃശൂരില്‍ തേനീച്ച ആക്രമണം; നാലുപേർക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരം

തൃശൂർ: തേനീച്ച ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. തൃശൂര്‍ കണ്ണാറ സ്വദേശികളായ തങ്കച്ചൻ (67) ജോമോൻ ഐസക് (39), ബെന്നി വർഗീസ് (50), റെനീഷ് രാജൻ (36) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തങ്കച്ചന്‍റെ നില ഗുരുതരമാണ്. പറമ്പിലേക്ക് പോയ തങ്കച്ചന് കുത്തേറ്റ വിവരം അറിഞ്ഞ് രക്ഷിക്കാൻ പോയതായിരുന്നു മറ്റ് മൂന്നു പേരും. ഇതിനിടെയാണ് ഇവർക്കും തേനീച്ചയുടെ കുത്തേറ്റത്.

What's Your Reaction?

like

dislike

love

funny

angry

sad

wow