ഇസ്രയേലിലേക്ക് കടക്കാന്‍ ശ്രമം; മലയാളി വെടിയേറ്റ് മരിച്ചു

ഇസ്രയേലിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളി വെടിയേറ്റ് മരിച്ചു. തുമ്പ സ്വദേശി തോമസ് ഗബ്രിയേൽ പെരേരയാണ് മരിച്ചത്. സന്ദര്‍ശക വിസയില്‍ ജോര്‍ദാനിലെത്തിയ മലയാളി ഇസ്രയേലിലേക്ക് കടക്കുന്നതിനിടെ ജോര്‍ദാന്‍ സൈന്യത്തിന്‍റെ വെടിയേറ്റാണ് മരിച്ചത്. തലയ്ക്ക് വെടിയേറ്റാണ് മരണം സംഭവിച്ചത്. തോമസിനൊപ്പം ഇസ്രയേലിലേക്ക് കടക്കാന്‍ ശ്രമിച്ച മേനംകുളം സ്വദേശി എഡിസണ്‍ നാട്ടിലെത്തി.
What's Your Reaction?






