സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നാളെ തുടക്കം

ഉത്തരക്കടലാസ്സുകളുടെ മൂല്യനിര്‍ണ്ണയം ഏപ്രിൽ 3 മുതല്‍ ഏപ്രിൽ 26 വരെ രണ്ട് ഘട്ടങ്ങളിലായാണ് നടത്തുന്നത്

Mar 2, 2025 - 12:20
Mar 2, 2025 - 12:20
 0  3
സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നാളെ തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നാളെ തുടക്കം. എസ് എസ് എൽ സി, രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷകളാണ് നാളെ ആരംഭിക്കുന്നത്. മാർച്ച് 26 നാണ് പരീക്ഷകൾ അവസാനിക്കുന്നത്.

സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാര്‍ത്ഥികള്‍ റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നുണ്ട്. പ്ലസ് വൺ, പ്ലസ്ടു പരീക്ഷ ഉച്ചയ്ക്ക് 1.30 മുതലാണ്. അവസാന ദിവസത്തെ പരീക്ഷയുടെ സമയക്രമത്തിൽ മാറ്റമുണ്ട്. 

സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലായി ഉത്തരക്കടലാസ്സുകളുടെ മൂല്യനിര്‍ണ്ണയം ഏപ്രിൽ 3 മുതല്‍ ഏപ്രിൽ 26 വരെ രണ്ട് ഘട്ടങ്ങളിലായാണ് നടത്തുന്നത്.  ആദ്യഘട്ടം ഏപ്രില്‍ 3-ാം തീയതി ആരംഭിച്ച് ഏപ്രില്‍ 11-ാം തീയതി അവസാനിക്കുന്നു (8 ദിവസം). രണ്ടാം ഘട്ടം ഏപ്രില്‍ 21-ാം തീയതി ആരംഭിച്ച് ഏപ്രില്‍ 26-ാം തീയതി അവസാനിക്കുന്നു (6ദിവസം). 

2025 ലെ ഹയർ സെക്കന്ററി ഒന്നാം വർഷ പൊതു പരീക്ഷകൾ മാർച്ച് 06  മുതൽ മാർച്ച് 29 വരെയുള്ള ഒൻപതു ദിവസങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളത്. ഒന്നാം വര്‍ഷ ഹയർ സെക്കന്ററി പരീക്ഷയോടൊപ്പം ഒരേ ടൈംടേബിളിലാണ് 2024ൽ നടന്ന ഒന്നാം വര്‍ഷ ഹയർ സെക്കന്ററി പരീക്ഷയുടെ ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി പരീക്ഷകൾ നടത്തുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow