സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്; ഒരു പവന് 88,560 രൂപ

സെപ്റ്റംബർ ഒന്നിന് ഒരു പവൻ സ്വർണത്തിൻ്റെ വില 77,640 രൂപയായിരുന്നു

Oct 6, 2025 - 13:35
Oct 6, 2025 - 13:35
 0
സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്; ഒരു പവന് 88,560 രൂപ

സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ് തുടരുന്നു. തിങ്കളാഴ്ച മാത്രം 1000 രൂപയുടെ വർധനവുണ്ടായതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 88,560 രൂപയായി. ഗ്രാമിന് 125 രൂപ വർധിച്ച് 11,070 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ അഞ്ച് ആഴ്ചക്കിടെ സ്വർണവിലയിൽ 10,920 രൂപയുടെ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. സെപ്റ്റംബർ ഒന്നിന് ഒരു പവൻ സ്വർണത്തിൻ്റെ വില 77,640 രൂപയായിരുന്നു.

അമേരിക്കയിലെ അനിശ്ചിതത്വങ്ങളാണ് സ്വർണത്തിന് വീണ്ടും നേട്ടമുണ്ടാക്കിയത്. ഇതാദ്യമായി രാജ്യാന്തര വിപണിയിൽ ഒരു ട്രോയ് ഔൺസ് സ്വർണത്തിൻ്റെ വില 3,900 ഡോളർ കടന്നു.

സർക്കാർ സംവിധാനങ്ങൾ പ്രതിസന്ധി നേരിട്ട സാഹചര്യത്തിൽ, യു.എസ്. കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് വീണ്ടും പലിശ നിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലാണ് സ്വർണത്തിന്റെ ഇപ്പോഴത്തെ കുതിപ്പിന് പിന്നിൽ.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എം.സി.എക്‌സിൽ (MCX), 24 കാരറ്റ് 10 ഗ്രാം സ്വർണത്തിൻ്റെ വില 1,19,538 രൂപയായി ഉയർന്നു. സ്വർണത്തിന് സമാനമായി വെള്ളിയുടെ വിലയിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow