സൗജന്യ പരിശീലനം

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം

Dec 19, 2025 - 19:32
Dec 19, 2025 - 19:32
 0
സൗജന്യ പരിശീലനം
തിരുവനന്തപുരം: തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ: പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്റ്‌റിൽ ആറ് മാസത്തെ സൗജന്യ പ്ലസ്ടു ലെവൽ, ഡിഗ്രി ലെവൽ പരീക്ഷാ പരിശീലനം നൽകുന്നു. പി.എസ്.സി. നിഷ്‌കർഷിക്കുന്ന വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായി പ്ലസ്ടു ലെവൽ, ഡിഗ്രിലെവൽ പരീക്ഷാ പരിശീലനത്തിലേയ്ക്കായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
 
പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് വരുമാന പരിധി ഇല്ലാതെയും, മറ്റ് അർഹ വിഭാഗക്കാർക്കും മറ്റ് പിന്നാക്ക വിഭാഗക്കാർക്കും ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാന പരിധിയ്ക്ക് വിധേയമായും ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം ഡിസംബർ 31നകം  അപേക്ഷ സമർപ്പിക്കണം. ഗവ: പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്റ്‌റിൽ നിന്നും അപേക്ഷാഫോം ലഭിക്കും. പട്ടികജാതി/ പട്ടികവർഗക്കാരായ ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ഉത്തരവിന് വിധേയമായി സ്റ്റൈപ്പന്റ് ലഭിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow