കായംകുളത്ത് തൊണ്ടയില്‍ മീന്‍ കുടുങ്ങി 24കാരന് ദാരുണാന്ത്യം

Mar 3, 2025 - 11:39
Mar 3, 2025 - 11:39
 0  8
കായംകുളത്ത് തൊണ്ടയില്‍ മീന്‍ കുടുങ്ങി 24കാരന് ദാരുണാന്ത്യം

ആലപ്പുഴ: തൊണ്ടയിൽ മീൻ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. കായംകുളം പുതുപ്പള്ളി സ്വദേശിയായ 24കാരൻ ആദർശിനാണ് ജീവൻ നഷ്ടപ്പെട്ടത്. പ്രയാര്‍വടക്ക് തയ്യിൽത്തറയിൽ അജയൻ - സന്ധ്യ ദമ്പതികളുടെ മകനാണ് മരിച്ച ആദർശ്. കരട്ടി എന്ന മത്സ്യമാണ് വായിൽ കുടുങ്ങിയത്.

കുളം വറ്റിച്ച് മീൻ പിടിക്കുന്നതിനിടെ കിട്ടിയ മീനിനെ കടിച്ചുപിടിച്ചപ്പോൾ മീന്‍ ഉള്ളിലേക്ക് പോകുകയായിരുന്നു. ഇന്ന് വൈകീട്ടാണ് സംഭവം. സുഹൃത്തുക്കളും ബന്ധുക്കളും എല്ലാവരും ചേർന്ന് കുളം വറ്റിച്ച് മീൻ പിടിക്കുന്നതിനിടെയാണ് ദാരുണസംഭവമുണ്ടായത്. ഉടന്‍ തന്നെ ഓച്ചിറയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സ്ഥിരീകരിച്ചു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

What's Your Reaction?

like

dislike

love

funny

angry

sad

wow