തിരുവനന്തപുരം: 23 കാരിയെ ബലാത്സംഗം ചെയ്തെന്ന രണ്ടാമത്തെ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി. തിരുവനന്തപുരം ജില്ല സെഷൻസ് കോടതി അറസ്റ്റ് തടഞ്ഞില്ല.
അറസ്റ്റ് തടയാൻ ഈ കോടതിക്ക് അധികാരമില്ലെന്നും ജഡ്ജി വ്യക്തമാക്കി. പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദേശിച്ചു. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഇതോടെ ഒളിവിൽ തുടരുന്ന എസ്ഐടിക്ക് രാഹുലിനെ കണ്ടെത്താനായാൽ അറസ്റ്റ് ചെയ്യാനാകും.
ഹർജിയിൽ വിധി വരുന്നത് വരെ അറസ്റ്റ് തടയണമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു. എഫ്ഐആർ നിലനിൽക്കില്ലെന്നും പരാതിക്കാരി ഇല്ലാത്ത എഫ്ഐആർ ആണെന്നും രാഹുൽ വാദിച്ചു. വിഷയത്തിൽ പ്രോസിക്യൂഷന്‍റെ നിലപാട് കോടതി തേടിയിട്ടുണ്ട്. തിങ്കളാഴ്ച മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുമ്പോൾ നിലപാടറിയിക്കാനാണ് നിർദേശം.
തിങ്കളാഴ്ച മുൻകൂർ ജാമ്യ ഹർജി ആദ്യ കേസിൽ ഹൈക്കോടതിയിൽ നിന്ന് അറസ്റ്റ് തടഞ്ഞ ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെയാണ് രാഹുൽ രണ്ടാമത്തെ കേസിൽ ജാമ്യ ഹർജി സമർപ്പിച്ചത്.