രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി: മുഖ്യമന്ത്രി
അറസ്റ്റ് തടയേണ്ട ഒരാവശ്യവും പോലീസിനില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി
തൃശൂർ: പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞ വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി മാത്രമാണെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്.
അറസ്റ്റ് തടയേണ്ട ഒരാവശ്യവും പോലീസിനില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മനഃപൂർവം അറസ്റ്റ് ചെയ്യാതിരിക്കുകയാണ് എന്ന വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ 'മീറ്റ് ദ പ്രസ്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
What's Your Reaction?

